ഇടതടവില്ലാതെ മേളയിലേക്ക് ജനങ്ങൾ ഒഴുകി; കടന്നു പോയത് മേളയിലെ ഏറ്റവും തിരക്കേറിയ ദിവസം.

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിരിക്കുന്ന കലാ വ്യാപാര മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ അവസാന ഞായറാഴ്ചയായ ഇന്നലെ അനുഭവപ്പെട്ടത് അനിയന്ത്രിതമായ തിരക്കായിരുന്നു. മേളയിലെ ഓരോ സ്റ്റാളുകൾക്ക് മുന്നിലും വലിയ തിക്കും തിരക്കും ആയിരുന്നു കാണാനായത്.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ രാകേഷ് ബ്രഹ്മാനന്ദൻ, ശോഭാ ശിവാനി എന്നിവർ നയിച്ച ഗാനമേള, മഹാമുദ്ര ഡാൻസ് വേൾഡ് പുനലൂരിന്റെ ഡാൻസ് ഷോ, കോമഡി ഉത്സവത്തിലെ പെൺപടയുടെ കോമഡി ഷോ എന്നിവയും ഇന്നലെ മേളയുടെ ഭാഗമായി അരങ്ങേറി. മേള ഇന്ന് സമാപിക്കും.

പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും എഡ്യൂക്കേഷണൽ പാർട്ണർ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top