Advertisement

പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന് സമ്മാനമായി ആരാധകന്റെ കിടിലന്‍ ഡബ്‌സ്മാഷ്; വീഡിയോ കാണാം…

May 21, 2018
Google News 1 minute Read

ഏറെ ആരാധിക്കുന്ന താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സനല്‍ എന്ന സിനിമാ പ്രേമി. മോഹന്‍ലാലിന്റെ ജന്മദിനമായ ഇന്ന് സനല്‍ ശിവറാം എന്ന ചെറുപ്പക്കാരന്‍ ചെയ്ത ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിന്റെ ‘ദശരഥം’ എന്ന ചിത്രത്തിലെ രംഗങ്ങളാണ് ഡബ്‌സ്മാഷിലൂടെ സനല്‍ അവതരിപ്പിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഡബ്‌സ്മാഷ് ശ്രദ്ധിക്കപ്പെട്ടു.

നടന്‍ മോഹന്‍ലാലിന്റെ 58-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. എ.കെ. ലോഹിതദാസ് രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ദശരഥം 1989 ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ രാജീവ് മേനോന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ പട്ടികയിലുണ്ട്.

കടുത്ത സിനിമാ മോഹിയായ സനല്‍ പഠനത്തിന് ശേഷം സിനിമാ മേഖലയിലേക്ക് എത്തിച്ചേരാനുള്ള തീവ്ര പരിശ്രമത്തിലാണ്. മോഹന്‍ലാല്‍ ആരാധകനായ സനല്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട പല ഡബ്‌സ്മാഷുകളും ചെയ്തിട്ടുണ്ട്. ലാലേട്ടനെ നേരില്‍ കാണുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് സനല്‍ പറയുന്നത്. നടന്‍ മോഹന്‍ലാലിന്റെ 58-ാം പിറന്നാള്‍ ദിനമാണ് ഇന്ന്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here