റെഡ് കാര്‍പ്പറ്റില്‍ അബദ്ധം പിണഞ്ഞ് മോഡല്‍

ulia

കാന്‍സ് വേദിയിലെ റെഡ്കാര്‍പ്പറ്റില്‍ എത്തുന്ന നടിമാരുടെ വേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയും. അതേസമയം അവിടെ നടക്കുന്ന അബദ്ധങ്ങള്‍ അതിനെക്കാള്‍ വേഗത്തില്‍ വാര്‍ത്തയാവും. അത്തരത്തില്‍ അബദ്ധം പിണഞ്ഞിരിക്കുകയാണ് റഷ്യൻ മോഡലായ യൂലിയാ റെബാക്കോവയ്ക്ക്. താഴേക്ക് ഇഴഞ്ഞ് നടക്കുന്ന ചുവന്ന പാവാടയണിഞ്ഞാണ് താരം റെഡ്കാര്‍പ്പറ്റില്‍ എത്തിയത്. റെഡ് കാര്‍പറ്റ് ഏതാണ് യൂലിയയുടെ ഡ്രസ് ഏതാണ് എന്ന് അറിയാനാകത്ത അവസ്ഥ. അവിടെ നിന്ന ഒരാള്‍ അറിയാതെ താരത്തിന്റെ പാവാടയുടെ ഒരറ്റം ചവിട്ടുകയും ചെയ്തു. ഇതൊന്നും അറിയാതെ യൂലിയ നടന്ന് നീങ്ങി. അതോടെ പാവാട അഴിഞ്ഞ് വീണു. സംയമനം കൈവിടാതെ, മുഖത്തെ ചിരിമായാതെയാണ് താരം പ്രതികരിച്ചത്. ഉടന്‍ തന്നെ ഇതിന് കാരണക്കാരനായ ആള്‍ എത്തി പാവാട ഉടുത്ത് കൊടുക്കുകയും ചെയ്തു. ശേഷം നടന്ന് നീങ്ങിയ യൂലിയ ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് മടങ്ങിയത്.

എന്നാല്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ യൂലിയയ്ക്ക് എതിരെ പ്രതിഷേധ സ്വരമാണ് ഉയരുന്നത്. പബ്ലിസിറ്റിയ്ക്കായി താരം പ്ലാന്‍ ചെയ്ത നാടകമായിരുന്നു ഇതെന്നാണ് അവരുടെ പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top