അവര്‍ പത്തുപേരായി; കൂട്ടത്തില്‍ പിണറായിയും
നാലു മുഖ്യമന്ത്രിമാര്‍ ഒരേ വേദിയില്‍. ഒരാള്‍ ഇന്നലെ വന്നുപോയി. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി അധികാരമേറ്റ ചടങ്ങ് , മറ്റ് മുഖ്യമന്ത്രിമാരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. പിണറായി വിജയന്‍ (കേരളം), ചന്ദ്രബാബു നായിഡു ( ആന്ധ്രാപ്രദേശ്) , മമതാ ബാനര്‍ജി (പശ്ചിമ ബംഗാള്‍) , അരവിന്ദ് കെജ്രിവാള്‍ (ദില്ലി) എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. ഇന്നലെ ബെംഗളൂരുവില്‍ എത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കുമാരസ്വാമിയെ അഭിനന്ദിച്ചിരുന്നു.
കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായതോടെ , രാജ്യത്ത് ബിജെപി വിരുദ്ധചേരിയിലുള്ള മുഖ്യമന്ത്രിമാരുടെ എണ്ണം പത്തായി. ഇതില്‍ എട്ട് പേര്‍ സംസ്ഥാന മുഖ്യമന്ത്രിമാരും രണ്ട് പേര്‍ കേന്ദ്രഭരണപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമാണ്. പഞ്ചാബ് മുഖ്യമന്ത്രിഅമരീന്ദര്‍ സിംഗും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയില്ല.
ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാര്‍ ഒരേ വേദിയില്‍ എത്തിയത് രാജ്യത്തെ പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തമായതിന്റെ സൂചനയാണ്. വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് കടുപ്പമേറിയതാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here