കത്‌വയിൽ പാക്ക് ഷെല്ലാക്രമണം; ഒരു മരണം

ജമ്മുകശ്മീരിലെ കത്വയിലെ ഹിരാനഗർ മേഖലയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ പ്രദേശവാസിയായ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. പുണ്യമാസമായ റമദാനിൽ ഇന്ത്യ വെടി നിറുത്തൽ പ്രഖ്യാപിച്ചിട്ടും അതിർത്തിയിൽ പാക് പ്രോകപനം തുടരുകയാണ്.

ഇന്ന് പുലർച്ചെ അറീനയിലും പാക് സേന വെടിവെപ്പ് നടത്തുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആർ.എസ് പുരയിലും പാകിസ്താൻ സേന വെടിനിർത്തൽ കരാർ ലംഘിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top