Advertisement

നിപ മരണം; കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ ഒഴിവാക്കും; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

May 24, 2018
Google News 0 minutes Read
new medicine to be imported from japan to fight nipah

നിപ വൈറസ് ബാധ മൂലമുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മെയ് 31 വരെയാണ് പൊതുപരിപാടികള്‍ വിലക്കിയിരിക്കുന്നത്. മരണപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ഈ നടപടി. ട്യൂഷന്‍ ക്ലാസുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവയും മെയ് 31 വരെ പ്രവര്‍ത്തിക്കരുത്. എന്നാല്‍, ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക മാത്രം ചെയ്താല്‍ മതിയെന്നും സ്ഥിതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here