ജിഷ്ണു പ്രണോയിയുടെ സ്തൂപം നീക്കല്‍; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

ജിഷ്ണു പ്രണോയിയുടെ സ്മാരക സ്തൂപം നീക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
പാമ്പാടി നെഹ്റു കോളജിനു മുന്നിൽ വഴിയരുകിലെ സ്തൂപം ഓഫീസിനു തടസമാണന്ന് ചൂണ്ടിക്കാട്ടി എഐടിയുസി നേതാവ് കൃഷ്ണൻകുട്ടി ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയിരുന്നു. സ്തൂപം നീക്കാൻ ആര്‍ഡിഒ പൊലീസിനു നിർദേശം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഹൈക്കോടതിയിൽ ഹർജി എത്തിയപ്പോൾ സ്തൂപം നീക്കാൻ ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി എഐടിയുസി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള ബഞ്ച് സർക്കാരിന്റെ വിശദീകരണം തേടിയത്.
കോളജ് അധികൃതരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മയ്ക്ക് എസ്എഫ്‌ഐ സംഘടനയാണ് ജിഷ്ണുവിന്റെ സ്തൂപം സ്ഥാപിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here