Advertisement

വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പേ പരസ്പരം പഴിചാരി കോണ്‍ഗ്രസ്- ബിജെപി സ്ഥാനാര്‍ഥികള്‍

May 31, 2018
Google News 1 minute Read

ചെങ്ങന്നൂരിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പേ പരസ്പരം പഴിചാരി കോണ്‍ഗ്രസ്- ബിജെപി സ്ഥാനാര്‍ഥികള്‍ രംഗത്ത്. യുഡിഎഫിനും എന്‍ഡിഎയ്ക്കും മുന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ഇടത് പാളയത്തിലേക്ക് പോയ കാഴ്ചയാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ സ്ഥാനാര്‍ഥികള്‍ നിരാശ പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലയില്‍ വോട്ട് കുറഞ്ഞത് നേതൃത്വം പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വോട്ട് കുറഞ്ഞത് പാര്‍ട്ടി പരിശോധിക്കണമെന്ന വിജയകുമാറിന്റെ അഭിപ്രായപ്രകടനം തുടര്‍ ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാകും. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കും ചര്‍ച്ചയായേക്കും. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയിട്ടുണ്ടെന്നും ഡി. വിജയകുമാര്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയെ തോൽപ്പിക്കാൻ യുഡിഎഫിന്‍റെ വോട്ടുകൾ എൽഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ഇക്കാര്യം താൻ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ആരോപിച്ചതാണ്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോള്‍ ഇക്കാര്യം കൂടുതൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. മാന്നാറും പാണ്ടനാടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇവിടുത്തെ വോട്ടുപോലും യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് യുഡിഎഫ്-എൽഡിഎഫ് ഐക്യമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here