വര്‍ഗീയതയെ ചെറുക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് തന്നെയാണ് കൂടുതല്‍ ശക്തി: മാര്‍. കൂറിലോസ്

പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ചെങ്ങന്നൂരിലെ നിയുക്ത എംഎല്‍എ സജി ചെറിയാന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത.
വര്‍ഗീയതയെ ചെറുക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് തന്നെയാണ് കൂടുതല്‍ ശക്തിയും ആര്‍ജവവുമുള്ളതെന്നും കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. വര്‍ഗീയതക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയമെന്നാണ് ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തെ മാര്‍. കൂറിലോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്‍പേ നയം വ്യക്തമാക്കിയത് നന്നായിയെന്നും ഇടതുപക്ഷത്തിന് ജയിക്കാന്‍ കേരള കോണ്‍ഗ്രസ് പോലുള്ളവരുടെ ആവശ്യമില്ലെന്ന് സിപിഎം ഇനിയെങ്കിലും തിരിച്ചറിയണമെന്നും മാര്‍. കൂറിലോസ് പോസ്റ്റില്‍ കുറിച്ചു. എം. ഗോവിന്ദന്‍ മാസ്റ്ററുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളെ കൂറിലോസ് മെത്രാപ്പോലീത്ത അഭിനന്ദിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here