‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’: ചെങ്ങന്നൂരില്‍ പ്രതിപക്ഷത്തിന് മന്ത്രി മണിയുടെ ട്രോള്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടിയതിന്റെ സന്തോഷത്തിലാണ് എല്ലാ നേതാക്കളും. എന്നാല്‍, മന്ത്രി എം.എം. മണി വെറും ആഹ്ലാദപ്രകടനത്തില്‍ ഈ വിജയത്തെ ഒതുക്കിനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസിനും ബിജെപിക്കും ഒരു കൊട്ട് കൊട്ടിയാണ് മണിയാശാന്‍ ചെങ്ങന്നൂര്‍ വിധിക്ക് ശേഷം ഫേസ്ബുക്കില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പോസ്റ്റിട്ടത്.
20,000 ത്തിലധികം വോട്ടുകള്‍ക്ക് സജി ചെറിയാന്‍ വിജയിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ മന്ത്രി എം.എം. മണി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: “ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം!!!”. യോദ്ധാ എന്ന മലയാള സിനിമയില്‍ തുടരെ തുടരെ പരാജയപ്പെടുന്ന ജഗതിയുടെ കഥാപാത്രം ഒരു തോല്‍വിക്ക് ശേഷം പറയുന്ന സരസമായ സംഭാഷണമാണ് എതിരാളികളെ ട്രോളാന്‍ മണിയാശാന്‍ ഉപയോഗിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here