Advertisement

റെക്കോര്‍ഡ്…റെക്കോര്‍ഡ്…ചെങ്ങന്നൂരില്‍ ചെങ്കൊടി റെക്കോര്‍ഡ്!!!

May 31, 2018
Google News 0 minutes Read
saji

ചെങ്ങന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് കൂടുതല്‍ ശോഭ. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇത്തവണ സജി ചെറിയാന്‍ ചെങ്ങന്നൂര്‍ മണ്ഡലം നിലനിര്‍ത്തിയിരിക്കുന്നത്.

രണ്ട് റെക്കോര്‍ഡുകളാണ് സജി ചെറിയാന്റെ തേരോട്ടത്തില്‍ ചെങ്ങന്നൂരില്‍ ഇത്തവണ എല്‍ഡിഎഫ് സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണി നേടിയ ആകെ വോട്ടുകളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ സ്വന്തമാക്കി എന്നതാണ് ആദ്യ റെക്കോര്‍ഡ്. 67303 വോട്ടുകളാണ് സജി ചെറിയാന്‍ ഇത്തവണ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. 2011 ലെ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ് സ്വന്തമാക്കിയ 65156 വോട്ടുകള്‍ എന്ന റെക്കോര്‍ഡാണ് സജി ചെറിയാന്‍ സ്വന്തം പേരിലേക്ക് മാറ്റിയത്. വിഷ്ണുനാഥ് നേടിയ വോട്ടുകളേക്കാള്‍ 2000ത്തിലേറെ വോട്ടുകള്‍ സജി ചെറിയാന്‍ നേടി.

അതോടൊപ്പം, ചെങ്ങന്നൂരിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഒരു സ്ഥാനാര്‍ഥിയും സ്വന്തമാക്കാത്ത ഭൂരിപക്ഷം നേടി സജി ചെറിയാന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ കുറിച്ചു. 1987ല്‍ ഐസിഎസ് സ്ഥാനാര്‍ഥിയായിരുന്ന മാമന്‍ ഐപ്പ് 15000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയമുറപ്പിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷം. ആ റെക്കോര്‍ഡും ഇനി സജി ചെറിയാന് സ്വന്തം. 20956 വോട്ടുകളുടെ വന്‍ ഭൂരിപക്ഷം നേടിയാണ് ചെങ്ങന്നൂരില്‍ ഇത്തവണ സജി ചെറിയാന്‍ ചെങ്കൊടി പാറിച്ചത്. ചെങ്ങന്നൂര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുമ്പോള്‍ സജി ചെറിയാന്‍ മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here