Advertisement

ഡെൻമാർക്കിൽ മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ധരിക്കുന്നതിന് നിരോധനം

June 1, 2018
Google News 0 minutes Read

ഡെൻമാർക്കിൽ മുഖം മറയ്ക്കുന്ന ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചു. ഡെൻമാർക്കിലെ മധ്യ വലതുപക്ഷ സഖ്യ സർക്കാരാണ് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയത്. 30 നെതിരെ 75 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്.

പൊതുസ്ഥലങ്ങളിൽ മുഖം മറക്കുന്ന രീതിയിലുള്ള ശിരോവസ്ത്രം ധരിക്കുന്നവർക്ക് പിഴയോടുകൂടിയ ശിക്ഷയുണ്ടായിരിക്കുമെന്നാണ് പുതിയ നിയമം പറയുന്നത്. ആഗസ്റ്റ് ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. നിയമം ലംഘിക്കുന്നവർക്ക് 1000 ക്രോനർ അഥവാ 156 ഡോളറായിരിക്കും പിഴ. നിയമലംഘനം ആവർത്തിച്ചാൽ പതിനായിരം ക്രോനെറായിരിക്കും പിഴ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here