ദക്ഷിണ സുഡാനിൽ ആയുധ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎൻ

UN threatens to consider arms embargo on South Sudan

ദക്ഷിണ സുഡാനിൽ ആയുധ ഉപരോധം ഏർപ്പെടുത്തുമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതി. ആഭ്യന്തര സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന അമേരിക്കൻ പ്രമേയം അംഗീകരിച്ചാണ് ഐക്യരാഷ്ട്ര സഭ നടപടി. എതിരില്ലാതെ 9 രാജ്യങ്ങൾ ഐക്യകണ്‌ഠേനെയാണ് പ്രമേയം പാസാക്കിയത്.

ചൈനയും റഷ്യയുമടക്കം 6 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തു. ജൂൺ 30നകം യുദ്ധം അവസാനിച്ചില്ലെങ്കിൽ സുഡാൻ പ്രതിരോധ മന്ത്രിയടക്കം ആറ് ഉയർന്ന ഉദ്ധ്യോഗസ്ഥർക്ക് മേൽ യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി.

2013 മുതൽ സുഡാനിൽ ആഭ്യന്തര സംഘർഷം തുടരുകയാണ്. ഇതുവരെ പതിനായിരക്കണക്കിന് ആളുകൾ ഈ ആഭ്യന്തര സംഘർഷത്തിൽ മരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഇതേ തുടർന്ന് പാലായനം ചെയ്തത്.

Loading...
Top