ഭിന്നലിംഗക്കാരനായ യുവാവിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം; ഹൈക്കോടതി

court verdict on rajdhani murder case

ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരാക്കിയ ഭിന്ന ലിംഗക്കാരനായ യുവാവിന് സ്വന്തം ഇഷ്ടപ്രകാരം പോകാൻ ഹൈക്കോടതിയുടെ അനുമതി. യുവാവിന്റെ മാനസിക നില പരിശോധിച്ച വൈദ്യസംഘത്തിന്റെ റിപ്പോർട്ടും യുവാവിന്റെ കോടതി മുമ്പാകെ യുള്ള വെളിപ്പെടുത്തലും പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുമതി നൽകിയത്. കേസ് വിധി പറയാനായി കോടതി മാറ്റി. മകൻ വീടു വിട്ടു പോയെന്നും ഭിന്ന ലിംഗക്കാർക്കൊപ്പം താമസിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയായ മാതാവാണ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top