Advertisement

ഭിന്നലിംഗക്കാരുടെ കഥ പറയുന്ന ‘ഞാന്‍ നന്ദന്‍’ ഹ്രസ്വചിത്രത്തിന് അഞ്ജലി അമീറിന്റെ അനുമോദനം

June 8, 2018
Google News 1 minute Read
anjali ameer

ഭിന്നലിംഗക്കാരുടെ കഥ പറയുന്ന ‘ഞാന്‍ നന്ദന്‍’ എന്ന ഹ്രസ്വചിത്രം മികച്ച സൃഷ്ടിയാണെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തില്‍ നിന്ന് അഭിനയലോകത്തേക്ക് കടന്നുവന്ന നായിക അഞ്ജലി അമീര്‍. ഭിന്നലിംഗക്കാരുടെ മനസില്‍ ആര്‍ത്തിരമ്പുന്ന കടലിനെ ഈ ഹ്രസ്വചിത്രത്തിലൂടെ ഏറ്റവും നന്നായി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അഞ്ജലി അമീര്‍ പറഞ്ഞു. ചിത്രം സാങ്കേതികമായി ഏറെ നിലവാരം പുലര്‍ത്തിയെന്നും ഈ ചിത്രത്തിന്റെ ഒരു ചെറിയ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അഞ്ജലി അമീര്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന ഭിന്നലിംഗക്കാരുടെ ജീവിതമാണ് പത്ത് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ‘ഞാന്‍ നന്ദന്‍’  എന്ന ഹ്രസ്വചിത്രത്തിന്റേത്. ആണ്‍, പെണ്‍ വേര്‍തിരിവുകളില്ലാതെ എല്ലാവരും മനുഷ്യന്‍മാരാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹത്തെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഹ്രസ്വചിത്രം.

Njan Nandhan short Film

ഫ്‌ളവേഴ്‌സ് അക്കാദമിയിലെ ആദ്യ ബാച്ച് പുറത്തിറക്കിയ ഹ്രസ്വചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘ഞാന്‍ നന്ദന്‍’. തിരഞ്ഞെടുത്ത വിഷയത്തിന്റെ സമൂഹികപ്രസക്തിയും ചിത്രത്തിന്റെ അവതരണശൈലിയും ‘ഞാന്‍ നന്ദന്‍’ എന്ന ഹ്രസ്വചിത്രത്തെ വേറിട്ടതാക്കുന്നു. ഫ്‌ളവേഴ്‌സ് അക്കാദമിയിലെ അമല്‍ മാത്യു തോമസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുഹൃത്തുക്കളായ അബിന്‍ രാജ്, ഡിനു ഡൊമിനിക്ക്, സുധിന്‍ എസ്. കുമാര്‍, ടെസ്‌ലി കുര്യാക്കോസ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് അമല്‍ ഞാന്‍ നന്ദന്‍ ഒരുക്കിയിരിക്കുന്നത്. മഹിമ എന്‍.എസ്, തിലക് ആര്‍.ടി. എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. ജയന്‍ കാര്‍ത്തികേയനാണ് ക്യാമറ കൈക്കാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് അനോജ് ഇരിങ്ങാലക്കുട.

ഞാന്‍ നന്ദന്‍ ഹ്രസ്വചിത്രം കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here