കുമ്മനത്തിന് പകരക്കാരനെ വേണം; കേന്ദ്ര നേതാക്കളുടെ അധ്യക്ഷതയില്‍ ഇന്ന് നിര്‍ണായക യോഗം

ബിജെപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ഇന്ന് നിര്‍ണായക യോഗം ചേരും. കേന്ദ്ര നേതാക്കളുടെ അധ്യക്ഷതയിലാണ് ചര്‍ച്ചകള്‍ നടക്കുക. സംസ്ഥാന നേതാക്കളും കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗം വൈകുന്നേരം വരെ നീളും.
യോഗത്തിൽ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, നവീൻ കട്ടീൽ എം.പി എന്നിവർ സംസ്ഥാന നേതാക്കളുമായി ഒറ്റക്കും, ഒരുമിച്ചും ചർച്ച നടത്തും. കോർ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ,പോഷക സംഘടന പ്രസിഡന്‍റുമാർ,ജില്ലാ അധ്യക്ഷൻമാർ എന്നിവരെയും കേന്ദ്ര നേതാക്കൾ കാണുന്നുണ്ട്. നേതാക്കൾ മുന്നോട്ട് വയ്ക്കുന്ന പേരുകളോട് ആർഎസ്എസ് നിലപാടാകും നിർണ്ണായകമാവുക.
കെ സുരേന്ദ്രന്‍റെ പേരാണ് വി മുരളീധരൻ വിഭാഗം മുന്നോട്ട് വെച്ചത്. എം.ടി രമേശിന്‍റെയും, എ.എൻ. രാധാകൃഷ്ണന്‍റെയും പേരുകൾ പി.കെ കൃഷ്ണദാസ് പക്ഷവും ഉയർത്തുന്നു.
മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ നിയമിതനായ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ പദവി ഒഴിഞ്ഞുകിടക്കാന്‍ ആരംഭിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് സംസ്ഥാന അധ്യക്ഷന്‍ ഇല്ലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here