Advertisement

കേരളത്തിൽ ഞായറാഴ്ച ഭാരത് ബന്ദില്ല

June 8, 2018
Google News 0 minutes Read
no bharath bandh in kerala

ഏഴു സംസ്ഥാനങ്ങളിലെ കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദിൽനിന്ന് കേരളത്തെ ഒഴിവാക്കി. ബന്ദിനുപകരം കരിദിനം ആചരിക്കുമെന്ന് സംസ്ഥാന കോഓർഡിനേറ്റർ പി.ടി.ജോൺ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ദ് ഒഴിവാക്കിയത്. കർഷകരെ സഹായിക്കാൻ പണമില്ലെന്നു പറയുന്ന കേന്ദ്രസർക്കാർ കോർപ്പറേറ്റുകൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here