Advertisement

അറബ് ഹൃസ്വചിത്രത്തില്‍ ഡോ. ബി.ആര്‍.ഷെട്ടി മുഖ്യവേഷത്തിലെത്തുന്നു

June 9, 2018
Google News 1 minute Read

പ്രമുഖ വ്യവസായി ഡോ. ബി.ആര്‍. ഷെട്ടി അറബ് ഹൃസ്വചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ അമൂല്യ സംഭാവനകള്‍ പ്രതിപാദിക്കുന്ന അറബ് ചലച്ചിത്രത്തിലാണ് ബി.ആര്‍. ഷെട്ടി അഭിനേതാവിന്റെ വേഷത്തിലെത്തുന്നത്. പ്രവാസിയായ മലയാളി യുവാവാണ് ചിത്രം ഒരുക്കുന്നത്.

‘ഇസ്തിമാരാരിയ’ എന്നാണ് ചിത്രത്തിന്റെ പേര്. അബുദാബിയില്‍ നടന്ന ചടങ്ങില്‍ യുഎഇ സാംസ്‌കാരിക യുവജന സാമൂഹ്യവികസനകാര്യ മന്ത്രി ഷെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്‌യാന്‍ ചിത്രം പുറത്തിറക്കി. അബുദാബിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ഉല്ലാസ് റഹ്മത്ത് കോയയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. വിവിധ മണ്ഡലങ്ങളിലായി ഷെയ്ഖ് സായിദ് നല്‍കിയ ദീര്‍ഘദര്‍ശനപരമായ സേവനങ്ങള്‍ ഒരു അറബ് കുടുംബാന്തരീക്ഷത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍. ഡോ. ബി.ആർ. ഷെട്ടി പിതാമഹന്റെ വേഷത്തിലെത്തുമ്പോൾ ജമീല യാസീൻ എന്ന ഈജിപ്ഷ്യൻ ബാലനടി പേരക്കിടാവായി അഭിനയിക്കുന്നു.

ഡോ. ബി.ആർ. ഷെട്ടി ഇതിനു മുമ്പും ചില ചലച്ചിത്ര സംരംഭങ്ങളിൽ പങ്കാളിയായിട്ടുണ്ട്. സംസ്ഥാനപുരസ്കാരം നേടിയ, തിരുവിതാംകൂർ രാജവംശത്തിന്റെ കഥ പറഞ്ഞ ‘എ സാഗാ ഓഫ് ബെനവലൻസ്’ എന്ന ചിത്രത്തിൽ ധർമ്മരാജയായും മാർച്ച് 22 എന്ന കന്നഡ ചിത്രത്തിൽ സൂഫി ഗായകനായും അഭിനയിച്ച ഡോ. ഷെട്ടി, ഇപ്പോൾ പണിപ്പുരയിലുള്ള എം.ടി – ശ്രീകുമാർ മേനോൻ – മോഹൻലാൽ ടീമിന്റെ ‘മഹാഭാരതം’ എന്ന 1000 കോടി രൂപ മുതൽ മുടക്കുള്ള ചിത്രത്തിന്റെ നിർമ്മാതാവുമാണ് ഡോ. ബി.ആര്‍. ഷെട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here