രാഷ്ട്രീയകാര്യ സമിതി ആരംഭിച്ചു; ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നില്ല

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ആരംഭിച്ചു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉടലെടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയോഗം കൂടുതല്‍ ചൂടുപിടിക്കും. പരസ്പരമുള്ള വിമര്‍ശനങ്ങള്‍ക്കും പഴിചാരലുകള്‍ക്കും യോഗം വേദിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നില്ല. യോഗത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് രമേശ് ചെന്നിത്തലയും എം.എം. ഹസനും മറുപടി നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ആന്ധ്രയിലേക്ക് പോകേണ്ടതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here