Advertisement

മാലിന്യം നീക്കിയില്ല; മാലിന്യക്കൂമ്പാരത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ജഡ്ജി

June 12, 2018
Google News 0 minutes Read
sub judge stage protest on ernakulam garbage issue

എറണാകുളം പഴംപച്ചക്കറി മാർക്കറ്റിൽ കൂമ്പാരമായിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സബ് ജഡ്ജിയുടെ പ്രതിഷേധം. സബ് ജഡ്ജിയും എറണാകുളം ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എ.എം.ബഷീർ മാലിന്യക്കൂമ്പാരത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മാലിന്യം നീക്കാനുള്ള നടപടികൾ നഗരസഭ വേഗത്തിൽ എടുക്കുകയും ചെയ്തു. മാലിന്യം പൂർണമായും നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കിയ ശേഷമാണ് ജഡ്ജി അവിടെ നിന്നും പോയത്.

ജനങ്ങൾ പരാതി പറഞ്ഞതിനെ തുടർന്നാണ് മാർക്കറ്റിലെത്തിയതെന്നും മനുഷ്യർക്ക് കഴിയാനാകാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്നും എ.എം.ബഷീർ പറഞ്ഞു. സമീപവാസികളുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here