Advertisement

ഡൽഹിയിൽ കനത്ത പൊടിപടലം; അന്തരീക്ഷ മലിനീകരണം അപകടനില രേഖപ്പെടുത്തി

June 14, 2018
Google News 0 minutes Read
delhi pollution marked severe level

ഡൽഹിയിൽ കനത്ത പൊടിപടലത്തെ തുടർന്ന് അന്തരീക്ഷ ഗുണ നിലവാര സൂചികയിൽ അപകടനില രേഖപ്പെടുത്തി. പൊടിക്കാറ്റിൽ ഉത്തർപ്രദേശിൽ പത്തു പേർ മരിച്ചു. അന്തരീക്ഷ ഗുണ നിലവാരം 500ന് മുകളിൽ രേഖപ്പെടുത്തി.

രാജസ്ഥാനിൽ നിന്നും വീശിയ ചൂട് കലർന്ന പൊടി കാറ്റാണ് ഡൽഹിയിലെ പൊടിപടലത്തിന് കാരണമെന്ന നിരീക്ഷണത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പർട്ടിക്കുലേറ്റർ മാറ്റർ 10ൻറെ അളവ് വായുവിൽ കൂടുതലായി. പലർക്കും ശ്വാസ തടസ്സവും കണ്ണ് എരിച്ചിലും അനുഭവപ്പട്ടു. പൊടിപടലം വാഹന യാത്രക്കാരെയും സാരമായി ബാധിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here