മെസി കളത്തില്‍; നെഞ്ചിടിപ്പോടെ ആരാധകര്‍…

അര്‍ജന്റീന – ഐസ്‌ലാന്‍ഡ് മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം. വൈകീട്ട് 6.30 ന് മോസ്‌കോയില്‍ മത്സരത്തിന് കിക്കോഫ് മുഴുങ്ങും. എല്ലാ കണ്ണുകളും ലെയണല്‍ മെസിയിലേക്ക് നീളുന്ന കാഴ്ചയാണ് ഇനിയുള്ള മണിക്കൂറുകളില്‍ കാണുക. മെസി, അഗ്യൂറോ, ഡി മരിയ ത്രയത്തിലാണ് അര്‍ജന്റീനയുടെ ആരാധകര്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ഹിഗ്വയ്‌നെ അവസാന 11 ല്‍ കോച്ച് സാംപോളി ഉള്‍പ്പെടുത്തിയിട്ടില്ല. ഫിഫ റാങ്കിംഗില്‍ അര്‍ജന്റീന അഞ്ചാം സ്ഥാനത്തും എതിരാളികളായ ഐസ്‌ലാന്‍ഡ് 22-ാം സ്ഥാനത്തുമാണ്.
എതിരാളികളായ ഐസ്‌ലാന്‍ഡിനെ ഗൗരവത്തിലെടുത്തായിരിക്കും അര്‍ജന്റീന കളത്തിലിറങ്ങുക. ഏത് ശക്തരായ എതിരാളികളെയും വിറപ്പിക്കാന്‍ കഴിവുള്ള ടീമാണ് ഐസ്‌ലാന്‍ഡ്. ഡെന്‍റിസ്റ്റായ കോച്ച് ഹെയ്മര്‍ ഹാള്‍ഗ്രിമ്സണും ചലച്ചിത്ര സംവിധായകനായ ഗോളി ഹാനസ് ഹാള്‍ഡോര്‍സണും ചേരുന്ന ടീമിന്‍റെ നേട്ടം. 2016 യുവേഫ യുറോപ്പയില്‍ കളിച്ചതാണ് ഐസ്‌ലന്‍റിന്‍റെ ഇതിനു മുമ്പുള്ള വലിയ നേട്ടം.
Attacking prowess aplenty. #ARGISL pic.twitter.com/X2Bvaim2nQ
— FIFA World Cup ? (@FIFAWorldCup) June 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here