Advertisement

കോച്ച് ഫാക്ടറി വിഷയം; കേന്ദ്രം നിലപാട് മാറ്റണമെന്ന് സിപിഎം സെക്രട്ടറിയേറ്റ്‌

June 16, 2018
Google News 1 minute Read

പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോച്ച് ഫാക്ടറി ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്രത്തിന് കത്തയച്ചു. നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയും നേരത്തേ കേന്ദ്രത്തോട് സമാന ആവശ്യം ഉന്നയിച്ചിരുന്നു.

പാ​ല​ക്കാ​ട്ടെ നി​ർ​ദി​ഷ്ട റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്ട​റി ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ആ​വ​ശ്യ​ത്തി​നും സ​മീ​പ ഭാ​വി​യി​ലെ ആ​വ​ശ്യ​ത്തി​നും വേ​ണ്ട കോ​ച്ചു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ശേ​ഷി ഇ​പ്പോ​ൾ​ത്ത​ന്നെ റെ​യി​ൽ​വേ​യ്ക്ക് ഉ​ണ്ടെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.

പ​ത്തു വ​ർ​ഷം മു​ൻ​പ് റെ​യി​ൽ​വേ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​താ​ണ് പാ​ല​ക്കാ​ട് കോ​ച്ച് ഫാ​ക്ട​റി. ഇ​താ​ണ് ഇ​പ്പോ​ൾ റ​ദ്ദാ​ക്കു​ന്ന​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2012-2013 ബ​ജ​റ്റി​ൽ സം​യു​ക്ത സം​രം​ഭ​മാ​യോ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ലോ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. പ​ദ്ധ​തി​ക്കാ​യി പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട്ട് 439 ഏ​ക്ക​ർ ഭൂ​മി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. പ​ദ്ധ​തി റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ ഇ​തും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here