മാഹിയിലെ ബാബു കൊലക്കേസ്; പ്രതിയായ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍

പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ആർഎസ്എസ് പ്രവർത്തകനെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി എറണാകുളത്തെ ഒരു ബേക്കറിയിൽ നിന്നാണ് പള്ളൂർ ചെമ്പ്ര സ്വദേശിയായ പുത്തൻപുരയിൽ സനീഷിനെ (28) അന്വേഷണ സംഘം പിടികൂടിയത്.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. പാനൂർ ചെണ്ടയാട്ടെ കമലദളത്തിൽ ശ്യാംജിത്ത്, ഈസ്റ്റ് പള്ളൂരിലെ പി.കെ. നിജേഷ്, ചെണ്ടയാട്ടെ ജെറിൻ സുരേഷ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പള്ളൂരിലെ ഒ.പി. രജീഷ്, കരീക്കുന്നുമ്മൽ സുനിൽ, പാനൂരിലെ അരുൺ ഭാസ്കർ, പന്തക്കൽ വയലിൽ പിടികയിലെ പി.കെ.ശരത്ത് എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here