ഗൗരി ലങ്കേഷ് വധം; പ്രതി കുറ്റസമ്മതം നടത്തി
ഗൗരി ലങ്കേഷ് വധത്തില്‍ അറസ്റ്റിലായ പ്രതി പരശുറാം വാഗ്മോര്‍ കുറ്റസമ്മതം നടത്തി. തന്റെ മതത്തെ രക്ഷിക്കാനാണ് കൊല നടത്തിയതെന്നാണ് പരശുറാം പറഞ്ഞത്. കൊല ചെയ്യുമ്പോള്‍ അത് ഗൗരി ലങ്കേഷ് ആണെന്ന് അറിയില്ലായിരുന്നു. ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരാളെ കൊലപ്പെടുത്തണം എന്നാണ് കൊലയ്ക്കായി നിയോഗിച്ചവര്‍ പറഞ്ഞത്. 2017ലായിരുന്നു ഈ ആവശ്യവുമായി ചിലര്‍ ബന്ധപ്പെട്ടത്. കൃത്യത്തിന് ശേഷമാണ് താന്‍ കൊലപ്പെടുത്തിയത് ഗൗരി ലങ്കേഷ് ആണെന്ന് അറിഞ്ഞത്. സെപ്തംബറില്‍ തനിക്ക് പരിശീലനം നല്‍കി. ഒരാള്‍ വീട് കാണിച്ച് തന്നു. അതിന് ശേഷം തന്നെ മറ്റൊരു മുറിയിലേക്ക് മാറ്റി. അതിന് പിറ്റേന്നാണ് കൊല ചെയ്തത്. തങ്ങള്‍ എത്തിയപ്പോഴാണ് ഗൗരി ലങ്കേഷും വീട്ടിലെത്തിയത്. തനിക്ക് എതിരെ നടന്ന് വന്ന ഇവര്‍ക്ക് നേരെ നാല് പ്രാവശ്യം വെടി വച്ചു. അന്ന് തന്നെ നഗരം വിടുകയും ചെയ്തെന്നും പരശുറാം പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ആരെയും അറിയില്ലെന്നാണ് ഇയാള്‍ പറയുന്നത്.
Gauri Lankesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here