കളിത്തോക്കാണെന്നു കരുതി കുട്ടി വെടിവെച്ചു; അമ്മയുടെ നില ഗുരുതരം

കളിക്കുന്നതിനിടയിൽ കളിത്തോക്കാണെന്നു കരുതി യഥാർഥ തോക്കുപയോഗിച്ച് കുട്ടി അമ്മയെ വെടിവെച്ചു. അമ്മ ഗുരുതരാവസ്ഥയിൽ. പശ്ചിമബംഗാളിലെ ഹൂഗ്ലിയിൽ ഇന്നലെയാണ് സംഭവം നടന്നത്.
ആരംബാഗിലെ കക്കോലി ജാന എന്ന പെൺകുട്ടിക്ക് വീടിനു പുറത്തുള്ള പൂന്തോട്ടത്തിൽ നിന്നും തോക്ക് കളഞ്ഞു കിട്ടുകയായിരുന്നു. ഇത് കളിത്തോക്കാണെന്നാണ് കുട്ടി കരുതിയത്. അമ്മയുടെ നേർക്ക് ചൂണ്ടി കാഞ്ചിവലിക്കുകയായിരുന്നു. അമ്മയുടെ പിൻഭാഗത്തുനിന്നാണ് കുട്ടി വെടിയുതിർത്തത്.
തോക്ക് എങ്ങനെയാണ് വീടിനു സമീപത്ത് എത്തിയതെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here