അടിതെറ്റുന്ന വമ്പന്‍മാര്‍; അടിതെറ്റാതെ ട്രോളന്‍മാര്‍
കുക്കുടന്‍
വമ്പന്‍ മീനുകള്‍ കെണിയിലകപ്പെടുമ്പോഴാണ് അരയന് സന്തോഷം. സമാനമായ അവസ്ഥയാണ് റഷ്യന്‍ ലോകകപ്പും ഇവിടുത്തെ ട്രോളന്‍മാരും തമ്മിലുള്ളത്. വമ്പന്‍ ടീമുകള്‍ക്കെതിരായ ട്രോളുകള്‍ക്ക് ഡിമാന്റ് കൂടുതലാണ്. ചെറിയ ഈര്‍ക്കിലി ടീമുകള്‍ക്കെതിരെ ട്രോള്‍ പടച്ചുവിട്ടാല്‍ ‘അതിലൊരു ത്രില്ലില്ലാ’ എന്നാണ് ട്രോളന്‍മാരുടെ പക്ഷം. അതിനാല്‍, വമ്പന്‍മാര്‍ വീഴുന്നതും കാത്ത് അവര്‍ ഉറക്കമൊളച്ചിരിക്കുന്നു. വീണെന്ന് തോന്നിയാല്‍ പാതിരാത്രിയാണെങ്കിലും ട്രോളന്‍മാര്‍ പണിപ്പുരയില്‍ കയറും.
21-ാം ലോകകപ്പിന്റെ ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വമ്പന്‍മാരെല്ലാം മൈതാനത്ത് അടിതെറ്റി വീഴുന്ന കാഴ്ചയാണ് കാണുന്നത്. വമ്പന്‍മാര്‍ക്കെതിരെ ട്രോളുകള്‍ കുമിഞ്ഞുകൂടുന്നു. വമ്പന്‍മാരെ ട്രോളുന്നവര്‍ ചെറിയ ടീമുകളുടെ പ്രകടനത്തെയും മികച്ച കളിക്കാരെയും ട്രോളുകളിലൂടെ അഭിനന്ദിക്കാനും മറക്കുന്നില്ല. അത്തരം രസകരമായ ട്രോളുകളാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയെ മെക്‌സിക്കോ അട്ടിമറിക്കുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിനോട് കരുത്തരായ ബ്രസീല്‍ ഗത്യന്തരമില്ലാതെ സമനില വഴങ്ങുന്നു. അതിനിടയിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളെ ട്രോളുകളിലൂടെ അവതരിപ്പിക്കുകയാണ് ഇവിടെ. ജര്‍മനിയെ അട്ടിമറിച്ച മെക്‌സിക്കോയെയും ബ്രസീലിനെ സമനിലയില്‍ കുരുക്കിയ സ്വിറ്റ്‌സര്‍ലാന്‍ഡിനെയും ട്രോളന്‍മാര്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസത്തെ ചില ട്രോള്‍ കാഴ്ചകളിലൂടെ…
കരുത്തരായ സ്‌പെയിന്‍ തങ്ങളേക്കാള്‍ ദുര്‍ബലരായ പോര്‍ച്ചുഗലിനോട് സമനില പിടിക്കുന്നു, മെസിപട കുഞ്ഞന്‍ടീമാനയ ഐസ്‌ലാന്‍ഡിനോട് സമനില കുരുക്കില്‍, ഓസ്‌ട്രേലിയയോട് ഫ്രാന്‍സ് കഷ്ടിച്ച് ജയിക്കുന്നു, ജര്‍മനിയെ മെക്‌സിക്കോ അട്ടിമറിക്കുന്നു, ബ്രസീലിന് മെക്‌സിക്കോയോട് സമനിലകുരുക്ക്…എല്ലാ വമ്പന്‍മാര്‍ക്കും തുടക്കത്തിലേ അടിതെറ്റുന്ന കാഴ്ചയാണ് റഷ്യയില്‍ കാണുന്നത്. ആ കാഴ്ച ട്രോളന്‍മാരുടെ കണ്ണുകളിലൂടെ…
കഴിഞ്ഞ ദിവസത്തെ ട്രോളുകളിലെ താരം മഞ്ഞപ്പടയുടെ സാക്ഷാല്‍ നെയ്മര്‍ തന്നെ. കളിക്കളത്തില്‍ ചുമ്മാ കമഴ്ന്നടിച്ച് വീഴുകയാണ് നെയ്മറെന്നും ഒരു കാറ്റടിക്കുമ്പോഴേക്കും താരം പറന്നുപോകുന്നുവെന്നും നെയ്മര്‍ വിരുദ്ധപക്ഷ ട്രോളന്‍മാര്‍ ആരോപിച്ചു!!
എന്നാല്‍ പ്രിയ താരം നെയ്മറെ വിരോധികള്‍ കടന്നാക്രമിക്കുമ്പോള്‍ അത് ചെറുക്കാന്‍ കട്ട നെയ്മര്‍ ആരാധകരും രംഗത്തെത്തി…
ഇതിനെല്ലാം ഇടയില്‍ ഇന്നലെ മികച്ച പോരാട്ടം നടത്തിയ മെക്‌സിക്കോ ഗോളി ഒക്കാവോ, ജര്‍മനിക്കെതിരെ ഗോള്‍ നേടിയ മെക്‌സിക്കോ മിഡ്ഫീല്‍ഡര്‍ ലൊസാനോ, ബ്രസീലിന് വേണ്ടി മഴവില്‍ ഷോട്ടുതിര്‍ത്ത് ഗോള്‍ സ്വന്തമാക്കിയ കുട്ടീന്യോ എന്നിവരെയും ട്രോളുകളിലൂടെ അഭിനന്ദിച്ചു…
ഇതിനെല്ലാം ഇടയിലും ഇഷ്ടടീമുകള്‍ക്ക് വേണ്ടി പരസ്പരം പോരാടിക്കാനും ട്രോളന്‍മാര്‍ മറന്നില്ല…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here