Advertisement

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍. മോഹനനെ തിരഞ്ഞെടുത്തു

June 20, 2018
Google News 0 minutes Read
mohanan

എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍. മോഹനനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പി. രാജീവ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് സി.എന്‍. മോഹനനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ മോഹനന്‍, 2016 ഡിസംബര്‍ മുതല്‍ ജിസിഡിഎ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1994 മുതല്‍ ആറു വര്‍ഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here