ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ ആദ്യ പകുതി പോര്‍ച്ചുഗലിന്
പോര്‍ച്ചുഗല്‍ – മൊറോക്കോ മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിന്റെ ആനുകൂല്യത്തില്‍ പോര്‍ച്ചുഗല്‍ മുന്നിട്ടുനില്‍ക്കുന്നു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായ കോര്‍ണര്‍ കിക്ക് ലഭിച്ചതിലൂടെയാണ് ഗോളിലേക്കുള്ള വഴി പിറന്നത്. മൊറോക്കോയുടെ പോസ്റ്റിന് മുന്‍പില്‍ നിന്നിരുന്ന ക്രിസ്റ്റ്യാനോ അവരുടെ പ്രതിരോധ നിരയെ നോക്കുകുത്തിയാക്കി ഒരു ഹെഡറിലൂടെ പന്ത് കൃത്യമായി വലയിലെത്തിച്ചു.
മൊറോക്കോ തിരിച്ചടിക്കാനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി പിന്നിടുമ്പോള്‍ ഗോളൊന്നും നേടാന്‍ അവര്‍ക്ക് സാധിച്ചില്ല. ആദ്യ ഗോള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയുടെ മുന്നേറ്റം ചെറുക്കാനാണ് മൊറോക്കോ നിരന്തരമായി ശ്രമിക്കുന്നത്. 152 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ നേടുന്ന 85-ാം ഗോളാണ് ഇന്ന് പിറന്നത്. ഈ ലോകകപ്പിലെ തന്നെ നാലാം ഗോളാണ് താരം നേടിയിരിക്കുന്നത്.
Just the 85 international goals for @Cristiano now… ?#PORMAR pic.twitter.com/2Y9tVpes1G
— FIFA World Cup ? (@FIFAWorldCup) June 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here