സമനില കുരുക്ക് അഴിക്കാന്‍ സ്‌പെയിനും പോര്‍ച്ചുഗലും കളത്തില്‍; ഇന്ന് മൂന്ന് കളികള്‍
ആദ്യ മത്സരത്തിലെ സമനില കുരുക്ക് അഴിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഇനിയേസ്റ്റയുടെ സ്‌പെയിനും ഇന്ന് കളത്തിലിറങ്ങും. മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ ഇന്നത്തെ എതിരാളികള്‍. മോസ്‌കോയില്‍ വൈകീട്ട് 5.30 നാണ് പോര്‍ച്ചുഗല്‍ – മൊറോക്കോ മത്സരം. റോസ്റ്റോവില്‍ രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ യുറഗ്വായ് സൗദി അറേബ്യയെ നേരിടും. ആദ്യ മത്സരത്തില്‍ വിജയിച്ച യുറഗ്വായ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ റഷ്യയോട് തോറ്റാണ് സൗദി അറേബ്യ ഇന്നത്തെ നിര്‍ണായക മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് സമനില വഴങ്ങിയ സ്‌പെയിനും ഇന്ന് കളത്തിലിറങ്ങും. രാത്രി 11.30 ന് കസാനില്‍ നടക്കുന്ന മത്സരത്തില്‍ ഇറാനാണ് സ്പാനിഷ് പടയുടെ എതിരാളികള്‍. ഇറാന്‍ ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here