വായ്പാ തട്ടിപ്പ്; ഫാദര്‍ തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

father thomas peeliyanikal

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതിന് ഫാദര്‍ തോമസ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയാണ് ഫാദര്‍ പീലിയാനിക്കല്‍.
കുട്ടനാട് വികസനസമിതി ഓഫീസില്‍ വച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിനു പിന്നാലെയായിരുന്നു അറസ്റ്റ്. പന്ത്രണ്ട് കേസുകളാണ് ഫാദറിന് എതിരെ നിലവില്‍ ഉള്ളത്. ഇതില്‍ നാല് കേസുകളിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പ് കേസിലെ പ്രതികളായ എൻസിപി നേതാവ് അഡ്വ റോജോ മാത്യുവും, ഭാര്യയും, ത്രേസ്യാമ്മ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.  കുട്ടനാട് വികസന സമിതി ഓഫീസിന്റെ മറവിലാണ് ഇവര്‍ കര്‍ഷകരെ പറ്റിച്ച് കോടികള്‍ തട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top