പോളണ്ട് താരങ്ങളെ കവച്ചുവെച്ച് ഷൈജുവണ്ണന്റെ ഗോള്‍!!! (ട്രോളുകള്‍ കാണാം)
കുക്കുടന്‍
പോളണ്ട് താരങ്ങളുടെ പേര് വായിലിട്ട് ഡ്രിബിള്‍ ചെയ്ത് ഷൈജുവണ്ണന്റെ മനോഹര ഗോളുകള്‍!!! പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് കുക്കുടശാസ്ത്രം. പക്ഷേ, ലോകകപ്പ് തുടങ്ങിയതില്‍ പിന്നെ പോളണ്ടിനെ കുറിച്ച് പറയാതിരിക്കുക അസാധ്യം. പോളണ്ട് ഫുട്‌ബോള്‍ താരങ്ങളുടെ പേരുകള്‍ വായിക്കുക എന്തൊരു ദുഷ്‌കരമാണെന്നോ? ഒരു പക്ഷേ, അതുകൊണ്ടായിരിക്കും പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് എല്ലാവരും പറയുന്നത്.
പക്ഷേ, ഇത് ഫുട്‌ബോളാണ്…പോളണ്ട് ഇല്ലാതെ ഈ കാല്‍പന്ത് ലോകം പൂര്‍ത്തിയാകില്ല. മലയാളം കമന്ററി ബോക്‌സിലിരിക്കുന്ന ഷൈജു ദാമോദരന്‍ എന്ന ഫുട്‌ബോള്‍ ആരാധകരുടെ സ്വന്തം ഷൈജു അണ്ണന് പോളണ്ടിനെ കുറിച്ച് എങ്ങനെ സംസാരിക്കാതിരിക്കാന്‍ കഴിയും? പോളണ്ടിന്റെ ഫുട്‌ബോള്‍ ആരാധകര്‍ക്കുപോലും അവരുടെ ടീമംഗങ്ങളുടെ പേര് തെറ്റാതെ ഉച്ഛരിക്കാന്‍ കഴിയില്ലെന്നതാണ് പരമമായ സത്യം.
അതിനിടയിലാണ്, ഷൈജു ദാമോദരന്റെ കലക്കന്‍ മറുപടി. ഷൈജു അണ്ണന്‍ കമന്ററി ബോക്‌സിലിരുന്ന് പോളണ്ട് താരങ്ങളുടെ പേര് പറയാന്‍ ഏറെ കഷ്ടപ്പെടുമെന്നായിരുന്നു ചൊവ്വാഴ്ച നടന്ന പോളണ്ട്-സെനഗല്‍ മത്സരത്തിന് മുന്നോടിയായി ട്രോളന്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍, കമന്ററി ബോക്‌സിലിരുന്നു ഷൈജു ദാമോദരന്‍ എല്ലാവരെയും ഞെട്ടിച്ചു. സെനഗല്‍ താരങ്ങള്‍ പോളണ്ടിന്റെ പോസ്റ്റിലേക്ക് ഗോല്‍ ഉതിര്‍ത്തതു പോലെ പോളണ്ട് താരങ്ങളുടെ പേരുകളെ കവച്ചുവെച്ച് ഷൈജു അണ്ണനും നേടി തുരുതുരാ ഗോള്‍!!! മത്സരത്തില്‍ സെനഗല്‍ പോളണ്ടിനെ അട്ടിമറിക്കുകയും ചെയ്തു!!
ലോകകപ്പ് തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഷൈജു ദാമോദരന്റെ മലയാളം കമന്ററി സൂപ്പര്‍ഹിറ്റായെന്നാണ് ട്രോളന്‍മാര്‍ വിലയിരുത്തിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here