മനുഷ്യവിസര്‍ജ്യമടങ്ങിയ കുപ്പിവെള്ളം വിപണിയില്‍

മനുഷ്യ വിസർജ്യമടക്കം കലർന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകുമെന്നതിനാല്‍ ഇവർക്കെതിരെ വകുപ്പ് നിയമ നടപടി തുടങ്ങി.
ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധന ഫലമാണ് പുറത്തു വന്നത്. മൂവാറ്റപുഴ ആസ്ഥാനമായ അശോക, കോലഞ്ചേരിയിലെ ഗ്രീൻ വാലി, കോട്ടയം ആനിക്കാട് ആസ്ഥാനമായ ബ്ലുമിങ് , കോട്ടയം നെടുങ്ങടളപ്പളളിയിലെ മൗണ്ട് മിസ്റ്റ്, കോട്ടയം വില്ലൂന്നിയിലെ ബേസിക്, തിരുവനന്തപുരം കിൻഫ്രായിലെ മക് ഡവൽസ് , നെയ്യാറ്റിൻകര ടി ബി ജംക്ഷനിലെ അക്വാ സയർ , കൊല്ലം കൂട്ടിക്കടയിലെ ഡിപ്ലോമാറ്റ് 1, കൊല്ലം പുത്തൂരിലെ ബ്രിസോൾ , ആലുവ മരപ്പളളി ആസ്ഥാനമായ ഗോൾഡൻ വാലി നെസ്റ്റ് എന്നിവയുടെ ഒരു ബാച്ചിലാണ് രോഗാണുക്കളെ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലാബിലും റഫറൽ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പ്രശ്നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here