ജെസ്‌നയുടെ തിരോധാനം; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

jesna missing case site image

ജെസ്‌നയെ കാണാതായ കേസില്‍ പിതാവും സഹോദരനും നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി തള്ളി. ജെസ്‌ന അന്യായ തടങ്കിലാണെന്നതിന് വ്യക്തമായ തെളിവില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം ശരിയായ ദിശയിലാണ്. അന്വേഷണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായി എന്നത് മാത്രമാണ് കേസിലെ വസ്തുതയെന്നും കോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top