സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ഓണ്‍ലൈനായി വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്

ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യമൊരുക്കി കണ്‍സ്യൂമര്‍ ഫെഡ്. നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് വീട്ടിലെത്തിക്കുക. തിരുവനന്തപുരത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള വില്‍പ്പന കേന്ദ്രങ്ങളെയാണ് ഓണ്‍ലൈന്‍ സൈറ്റില്‍ ഉപയോഗപ്പെടുത്താനാവുക. ഓരോ ജില്ലയിലേയും 10വില്‍പ്പന കേന്ദ്രങ്ങളെ ഓണ്‍ലൈന്‍ സൈറ്റുമായി ബന്ധപ്പെടുത്തും. കണ്‍സ്യൂമര്‍ ഫെഡിന്റെ ഐടി വിഭാഗത്തിനാണ് സോഫ്റ്റ്വെയറിന്റെ നിര്‍മ്മാണ ചുമതല. വരുംവർഷങ്ങളിലെ വിറ്റുവരവിൽ 10 ശതമാനമെങ്കിലും ഓൺലൈൻ വിപണനത്തിലൂടെ സമാഹരിക്കുകയാണ് ലക്ഷ്യം.
consumer fed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here