“മണിയാശാനേ…..നമ്മുടെ ടീം ജയിച്ചു…..”; ഇ.പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

ep and mm mani

വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി ഒരു കടുത്ത അര്‍ജന്റീന ആരാധകനാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. സോഷ്യല്‍ മീഡിയയിലൂടെ പല ആവര്‍ത്തി അദ്ദേഹം തനിക്ക് നിലപടയോടുള്ള സ്‌നേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്. നൈജീരിയയെ തോല്‍പ്പിച്ച് അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജന്‍ തന്റേ ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എം. മണിയോട് സന്തോഷം അറിയിക്കുകയാണ്.

മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് വൈറലായി. മണിയാശാനേ…നമ്മുടെ ടീം ജയിച്ചൂ…..എന്നാണ് ഇ.പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രസകരമായ ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മെസിയും പിള്ളേരും വന്നത് വെറും കയ്യാലെ മടങ്ങാന്‍ അല്ലെന്ന് മത്സരത്തിന് ശേഷം എം.എം. മണിയും ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top