ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ നാളെ മുതൽ നെയ്യാറ്റിൻകരയിൽ

ഫ്‌ളവേഴ്‌സ് ടിവി ഒരുക്കുന്ന കലാ വ്യാപാര വിപണന മേളയായ ഫ്‌ളവേഴ്‌സ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ ജൂൺ 28 മുതൽ നെയ്യാറ്റിൻകരയിൽ.
നാളെ മുതൽ ജൂലൈ 9 വരെ നീണ്ടു നിൽക്കുന്ന മേളയിൽ വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാൻസി ഐറ്റംസ്, സുഗന്ധ ദ്രവ്യങ്ങൾ, അക്വാ പെറ്റ് ഷോ, അമ്യൂസ്‌മെന്റ് പാർക്ക്, വാഹന മേള, ഫുഡ് കോർട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമാർന്ന പല കാഴ്ചകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.
കാണികളെ വിസ്മയിപ്പിക്കാൻ കോമഡി ഉത്സവം വേദിയിലൂടെ ജനങ്ങൾ നെഞ്ചേറ്റിയ ഹാസ്യതാരങ്ങളും ഗായകരും വേദിയിലെത്തും. മേളയിൽ ഉപ്പും മുളകും കുടുംബവും പ്രേക്ഷകരുമായി സംവദിക്കാനെത്തും.
ഇതിന് മുൻപ് പുനലൂർ, കോട്ടയം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ, അങ്കമാലി, വൈക്കം, പാലാ,പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിൽ ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. വലിയ ജന പങ്കാളിത്തമായിരുന്നു ഓരോ പ്രദേശങ്ങളിലും ഫെസ്റ്റിവലിന് ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here