കളിക്കളത്തില്‍ അശ്ലീല ആംഗ്യം; മറഡോണ വിവാദത്തില്‍
ലോകക്കപ്പ് ദിവസങ്ങളിലെ അവിസ്മരണീയമായ ഒരു ദിവസമായിരുന്നു ഇന്നലെ. (അര്‍ജ്ജന്റീന ആരാധകര്‍ക്ക് പ്രത്യേകിച്ച്) പ്രീകോര്‍ട്ടറില്‍ പോലും കടക്കാതെ അര്‍ജ്ജന്റീന നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്ന ആകാംക്ഷയ്ക്ക് മേല്‍ വലിച്ച് കെട്ടിയ നൂലില്‍മേല്‍ ഇരുന്നാണ് അര്‍ജ്ജന്റീന ആരാധകരും, ആരാധകരിലെ എതിരാളികളും ഇന്നലെ അര്‍ജന്റീനയുടേയും നൈജീരിയയുടേയും കളികണ്ടത്. ആദ്യ മിനുട്ടുകളില്‍ തന്നെ ആ സംശയത്തിന് മുകളിലേക്ക് മെസിയുടെ ‘കാലൊപ്പ്’ പതിഞ്ഞ ഗോളെത്തി.
ഗ്യാലറിയില്‍ വാമോസ് വിളിച്ച് തുള്ളിച്ചാടിയ ആരാധരോടൊപ്പം പ്രത്യേക പവലിയനില്‍ ഫുട്ബോള്‍ ഇതിഹാസം മറഡോണയും ഉണ്ടായിരുന്നു. സന്തോഷത്തില്‍ മതിമറന്ന താരം ഇതിനിടെ കാണിച്ച ഒരു ആംഗ്യത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ്. അര്‍ജന്റീനയ്ക്ക് വിജയഗോളായ മാര്‍ക്കസ് റോജോയുടെ ഗോള്‍ നല്‍കിയ ആവേശത്തിലാണ് മറഡോണ ഗ്യാലറിയിലേക്ക് നോക്കി വിവാദ ആംഗ്യം കാണിച്ചത്. നിമിഷങ്ങള്‍ക്കകം ഇത് ചര്‍ച്ചയാവുകയും രൂക്ഷ വിമര്‍ശനകള്‍ക്കിരയാവുകയും ചെയ്തു. അര്‍ജന്റീനയും ഐസ്ലാന്റും തമ്മിലുള്ള ഗ്രൂപ്പ് ഡി മത്സരത്തിനിടെ മറഡോണ ചുരുട്ട് വലിച്ചതും വിവാദമായിരുന്നു. ഫിഫ സ്റ്റേഡിയങ്ങളില്‍ സിഗററ്റ് ഉപയോഗിക്കരുതെന്ന വിലക്ക് മറികടന്നാണ് മറഡോണ വിഐപി ഗ്യാലറിയില്‍ ഇരുന്ന് പുകവലിച്ചത്.
maradona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here