സ്വീഡന്‍ ഗോളടിച്ചു (2-0); നെഞ്ച് കലങ്ങി ജര്‍മന്‍ ആരാധകര്‍ (വീഡിയോ കാണാം)

swedannn

ഗ്രൂപ്പ് എഫിലെ നിര്‍മായക മത്സരങ്ങള്‍ പുരോഗമിക്കുന്നു. ജര്‍മനി – ദക്ഷിണ കൊറിയ മത്സരം സമനിലയില്‍ പുരോഗമിക്കുമ്പോള്‍ ജര്‍മന്‍ ആരാധകരെ ഞെട്ടിപ്പിച്ച് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ സ്വീഡിഷ് മുന്നേറ്റം. മെക്‌സിക്കോയെ പിന്നിലാക്കി സ്വീഡന്‍ രണ്ട് ഗോളുകള്‍ സ്വന്തമാക്കി കഴിഞ്ഞു.

മത്സരത്തിന്റെ 50-ാം മിനിറ്റിലാണ് സ്വീഡന്‍ ലീഡ് നേടിയത്. വിക്ടര്‍ ക്ലാസന്റെ പാസില്‍ നിന്ന് ലുഡ്വിക് അഗസ്റ്റിന്‍സനാണ് സ്വീഡന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.

ആദ്യ ഗോളിന് പിന്നാലെ സ്വീഡന്‍ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. 60-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു മെക്‌സിക്കോയുടെ രണ്ടാം ഗോള്‍. ആന്‍ഡ്രിയേസ് ഗ്രാന്‍ക്വിസ്റ്റിലൂടെയാണ് സ്വീഡന്‍ പെനാല്‍റ്റി ഗോള്‍ സ്വന്തമാക്കിയത്. ഇന്നത്തെ മത്സരത്തില്‍ സ്വീഡന്‍ വിജയിക്കുകയും ജര്‍മനി – കൊറിയ മത്സരം സമനിലയില്‍ പിരിയുകയും ചെയ്താല്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി ലോകകപ്പില്‍ നിന്ന് പുറത്താകും. നെഞ്ചിടിപ്പോടെ ജര്‍മന്‍ ആരാധകര്‍.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More