ദിലീപിന്റെ വാദങ്ങൾ പൊളിയുന്നു; ഇടവേള ബാബു പോലീസിന് നൽകിയ മൊഴി പുറത്ത്

idavela babu statement against dileep

ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന കേസിൽ പ്രതിയായ ദിലീപിന്റെ വാദം പൊളിയുന്നു. ഇത് സംബന്ധിച്ച് ഇടവേള ബാബു പോലീസ് നൽകിയ മൊഴി പുറത്ത്.

തന്റെ അവസരങ്ങൾ നഷ്‌പ്പെടുത്താൻ ദിലീപ് ശ്രമിക്കുന്നുവെന്ന് അക്രമിക്കപ്പെട്ട നടി താരസംഘടനയ്ക്ക് പരാതി നൽകിയിരുന്നുവെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് തോന്നിയതായും ഇടവേളബാബു പ്രതികരിച്ചു.

ആവശ്യമില്ലാത്ത കാര്യങ്ങൾ വലിച്ച് തലയിലിടുന്നതെന്തിനാണെന്ന് ദിലീപിനോട് ചോദിച്ചതായും ഇടവേള ബാബു പറഞ്ഞു. സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലിപും നടിയും തമ്മിൽ വാക്തർക്കമുണ്ടായിരുന്നെന്നും ഇതിന്‌ശേഷം കാവ്യയും നടിയും തമ്മിൽ മിണ്ടിയിട്ടില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.

നടി അക്രമിക്കപ്പെട്ട കേസിൽ 30ാം സാക്ഷിയാണ് ഇടവേള ബാബു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More