ആണവ നിരായുധീകരണ കരാർ കാറ്റിൽ പറത്തി ഉത്തര കൊറിയ ആണവ റിയാക്ടറുകൾ പരിഷ്‌കരിക്കുന്നു

ആണവ നിരായുധീകരണ കരാർ കാറ്റിൽ പറത്തി ഉത്തര കൊറിയ ആണവ റിയാക്ടറുകൾ പരിഷ്‌കരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൾ ഒപ്പിട്ട ആണവ നിരായുധീകരണ കരാറിന് വിരുദ്ധമായാണ് പുതിയ നീക്കം.
ജൂൺ 11നാണ് ആ ചരിത്ര ഉച്ചകോടി നടന്നത്. അമേരിക്കൻ പ്രസഡന്റ് ഡൊണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും അന്ന് ഒപ്പുവെച്ച ആണവനിരായുധീകരണ കരാറും ചരിത്രപരമായിരുന്നു.
ഉത്തരകൊറിയയിലെ ആണവ റിയാക്ടറുകൾ പൂർണമായും നശിപ്പിച്ചുകളയുകയെന്ന സുപ്രധാന തീരുമാനവും അന്നുണ്ടായി. അതിന്റെ ഭാഗമെന്നോണം പ്രധാന ആണവനിലയങ്ങൾ ലോകമാധ്യമങ്ങളെ സാക്ഷിനിർത്തി നശിപ്പിക്കുകയും ചെയ്തു. എന്നാൽ ആ ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായി ഉത്തര കൊറിയ പ്രവർത്തിക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അതിനാധാരം മോണിറ്ററിങ് ഗ്രൂപ്പായ 38 നോർത്ത് പുറത്ത് വിട്ടിരിക്കുന്ന ജൂൺ 21ലെ സാറ്റലൈറ്റ് ചിത്രങ്ങളാണ്. ഉത്തരകൊറിയയിലെ ഒറ്റപ്പെട്ട മേഖലയായ യോങ്‌ബ്യോണിൽ ന്യൂക്ലിയർ സയന്റിഫിക് റിസർച്ച് സെന്ററിന്റെ നിർമാണം നടക്കുന്നെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here