Advertisement

അമേരിക്കയിലെ മാധ്യമസ്ഥാപനത്തിനു നേരെ വെടിവെയ്പ്; അഞ്ചുമരണം

June 29, 2018
Google News 0 minutes Read
firing in the capital guest newspaper firm

അമേരിക്കയിലെ മേരിലാൻഡിൽ മാധ്യമസ്ഥാപനത്തിനു നേരെ വെടിവെയ്പ്. ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ക്യാപിറ്റൽ ഗസറ്റ് എന്ന പ്രാദേശിക മാധ്യമസ്ഥാപനത്തിന്റെ ഓഫിസിലാണ് വെടിവെപ്പുണ്ടായത്. പത്രത്തിന്റെ ഓഫിസ് മുറിയിൽ കയറിയ അക്രമി തുടരെ വെടിയുതിർക്കുകയായിരുന്നു. എഡിറ്റർ ജോൺ മക്‌നമാര ഉൾപ്പെടെയുള്ള പത്രപ്രവർത്തകർക്കാണു വെടിയേറ്റത്.

അക്രമത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അക്രമിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here