ഗണിതശാസ്ത്രജ്ഞന് ആദരമൊരുക്കി ഗൂഗിൾ

google doodle mathematician

ജർമ്മൻ ഗണിതശാസ്ത്രജ്ഞനും തത്വ ചിന്തകനുമായ ഗോട്ഫ്രീഡ് വിൽഹം ലിബിനിസിന് ആദരമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ ഇന്നത്തെ ഡൂഡിലിലൂടെ. നിലവിൽ ജർമ്മനിയുടെ ഭാഗമായ സാക്‌സണിയിൽ 1646 ജൂലൈ 1ന് ജനിച്ച അദ്ദേഹത്തിന്റെ 372 ാം ജന്മ വാർഷികമാണ് ഇന്ന്.

മെക്കാനിക്കൽ കാൽക്കുലേറ്റർ ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. 1685 ൽ ഒരു പിൻവീൽ കാൽക്കുലേറ്ററിനെക്കുറിച്ച് വിശദീകരണം നൽകിയിരുന്നു. അരിത്മോമീറ്ററിൽ ഉപയോഗിക്കുന്ന ലിബ്‌നിസ് വീലും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഐസക് ന്യൂട്ടനല്ലാതെ ഡിഫറൻഷ്യൽ ഇന്റഗ്രൽ കാൽക്കുലസിൽ പുതിയ കണ്ടുപിടിത്തങ്ങളും ലിബനിസിന്റേത് തന്നെയാണ്. ആധുനീക കമ്പ്യൂട്ടറുകളിലെ ബൈനറി നമ്പർ സംവിധാനവും കണ്ടെത്തിയത് ലിബ്‌നിസ് ആണ്. അദ്ദേഹത്തിന്റെ നൊട്ടേഷനാണ് ഇന്നത്തെ ഡൂഡിൽ


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top