Advertisement

ലിബിയൻ കടൽത്തീരത്ത് ബോട്ടു മറിഞ്ഞു; നൂറിലധികം അഭയാർഥികളെ കാണാതായി

July 1, 2018
Google News 0 minutes Read
hundreds of refugees feared drowned in libyan refugee boat capsize

ലിബിയൻ കടൽത്തീരത്ത് ബോട്ടുമറിഞ്ഞ് നൂറിലധികം അഭയാർഥികളെ കാണാതായി. ഇവരെല്ലാം കടലിൽ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്ന് ലിബിയൻ തീരദേശ സേന അറിയിച്ചു.

മെഡിറ്ററേനിയൻ കടലിലൂടെ യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥി സംഘമാണ് ലിബിയക്കടുത്ത് കടലിൽ മുങ്ങിയത്. ഇവരിൽ നിന്നും 14 പേരെ ലിബിയൻ തീരദേശ സേന രക്ഷപ്പെടുത്തി. ബോട്ടിൽ എത്ര പേരുണ്ടായിരുന്നു എന്ന് കൃത്യമായി അറിവായിട്ടില്ല. നൂറിലധികം പേർ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്നാണ് ലിബിയൻ തീരദേശ സേന പറയുന്നത്. ഇറ്റലിയിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും അഭയാർഥികൾ പ്രവഹിക്കുന്ന പ്രധാന കടൽമാർഗമാണിത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here