Advertisement

ജഡ്ജിയുടെ കസേരയിലിരുന്ന് സെൽഫിയെടുത്തു; പോലീസ് കോൺസറ്റബിൾ അറസ്റ്റിൽ

July 2, 2018
Google News 0 minutes Read
trainee constable arrested for taking selfi sitting on a judges chair

മുതിർന്ന ജഡ്ജിയുടെ കസേരയിലിരുന്ന് സെൽഫിയെടുത്തതിന് പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഉമാറിയയിലാണ് സംഭവം. ഉമാറിയ പോലീസ് അക്കാദമിയിലെ ട്രെയിനിയായ രാം അവ്തറാണ് അറസ്റ്റിലായത്. കോടതിയിൽ അതിക്രമിച്ച് കടന്നുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.

മദ്യലഹരിയിലായിരുന്ന ഇയാൾ ശനിയാഴ്ച്ച രാത്രിയാണ് ജഡ്ജിയുടെ കസേരയിലിരുന്ന് സെൽഫിയെടുത്തത്. കോടതിയിലെ പ്യൂൺ ഇയാളെ കയ്യോടെ പിടികൂടുകയും കോടതി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448ാം വകുപ്പ് പ്രകാരം റാവത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥൻ സരിക ശർമ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here