ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനക്കേസ്; വൈദികരുടെ അറസ്റ്റ് കോടതി തടഞ്ഞില്ല

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് രണ്ട് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വൈദികരുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളി കളഞ്ഞു.
കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ നാല് വൈദികര്‍ക്കെതിരായണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
അഞ്ച് വൈദികര്‍ക്കെതിരയാണ് പീഡന ആരോപണം ഉയര്‍ന്നത്. പക്ഷേ വീട്ടമ്മ മൊഴി നല്‍കിയത് ഫാ.ജെയ്‌സ് കെ.ജോര്‍ജ്ജ്, ഫാ. എബ്രാഹം വര്‍ഗ്ഗീസ്, ഫാ.ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here