നെയ്യാറ്റിൻകരയിൽ ഫ്ലവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ പുരോഗമിക്കുന്നു

ഫ്ലവേഴ്സ് ടെലിവിഷന്റെ കലാ വ്യാപാര മേളയായ ഇൻഡ്രോയൽ ഫ്ലവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ നാഷണൽ ഹൈവേക്ക് സമീപം നെയ്യാറ്റിൻകര മുൻസിപ്പൽ മൈതാനിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസം പിന്നിട്ട മേളക്ക് ഓരോ ദിവസവും വലിയ ജന പങ്കാളിത്തമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അനവധി വിസ്മയക്കാഴ്ചകളാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സൂപ്പർ താരങ്ങളുടെയും മഹാരഥന്മാരുടെയും ഒറിജിനലിനെ വെല്ലുന്ന മെഴുക് പ്രതിമകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വാക്സ് മ്യൂസിയമാണ് ഫെസ്റ്റിവലിലെ മുഖ്യ ആകർഷണം. അതിനോടൊപ്പം പല സ്റ്റാളുകളിലായി വ്യത്യസ്തമായ ദൃശ്യ വിസ്മയങ്ങളും കാഴ്ചക്കാരെ കാത്തിരിപ്പുണ്ട്. പ്രേക്ഷകരുടെ പ്രിയ താരങ്ങളുടെ സാന്നിധ്യവും മേളയിലുണ്ടാവും. എല്ലാ ദിവസവും പ്രത്യേകം തയാറാക്കിയ വേദിയിൽ പ്രേക്ഷകർക്കായി കലാ വിരുന്നുകളും സംഘടിപ്പിച്ചിട്ടുണ്ട്.

വേദിയിൽ ഇന്ന് അഖില ആനന്ദ്, വിഷ്‌ണു രാജ് എന്നിവരുടെ ഗാന മേള, നടനക്ഷേത്രയുടെ ഡാൻസ് ഷോ, കോമഡി ഉത്സവത്തിലെ താരങ്ങളുടെ കോമഡി ഷോ എന്നിവ അരങ്ങേറും.
ജൂലൈ 9 വരെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top