ജസ്നയുടെ തിരോധാനം; നിര്‍ണ്ണായക ദൃശ്യങ്ങള്‍ ലഭിച്ചു

കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജസ്നയുടെ നിര്‍ണ്ണായക ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജസ്നയെ കാണാതായ മാര്‍ച്ച് 22ലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചത്. രാവിലെ 11.45ഓടെ ജസ്ന വീടിന് സമീപത്തുള്ള കടയ്ക്ക് സമീപത്ത് കൂടി നടന്ന് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കടയില്‍ തന്നെ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിവ. ഹൈടെക് സെല്ലിന്റെ സഹായത്തോടെ പോലീസ് വീണ്ടെടുത്താണ് ഈ ദൃശ്യങ്ങള്‍. ജസ്ന ജീന്‍സും ടോപ്പും ധരിച്ച് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. ജസ്നയുടെ സുഹൃത്തും ഈ വീഡിയോയില്‍ ഉണ്ട്. എന്നാല്‍ ഇരുവരും ഒരുമിച്ച് അല്ല ഈ ദൃശ്യങ്ങളില്‍ ഉള്ളത്. ജസ്ന പോയി കഴിഞ്ഞ ശേഷം സുഹൃത്ത് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഇരുവരും ഒരേ ദിശയിലാണ് നടക്കുന്നത്.
അതേസമയം കാണാതാകുന്ന സമയത്ത് ജസ്ന ചുരിദാറാണ് ധരിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ജസ്ന ജീന്‍സ് പാന്റ്സും ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ജസ്നയുടെ സുഹൃത്തുക്കള്‍ അടക്കമുള്ള ദൃക്സാക്ഷികളെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.
ജസ്നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്. ജസ്നയുടെ സഹോദരന്‍ ജയ്സ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് എന്നിവരാണ് ഹര്‍ജിക്കാര്‍. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പലയിടത്തായി ജസ്നയെ കണ്ടുവെന്ന് വാര്‍ത്തകള്‍ പരന്നെങ്കിലും ഇതേവരെ ജസ്നയെ കണ്ടെത്താനായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here