‘ഇത് നല്ലതിനല്ല, കളിക്കളത്തിലെ അഭിനയം നിര്‍ത്തൂ’: ലോതര്‍ മത്തേവൂസ്

കളിക്കളത്തിലെ അമിതാഭിനയം നെയ്മറെ പോലൊരു താരത്തിന് ഗുണം ചെയ്യില്ലെന്ന് മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ലോതര്‍ മത്തേവൂസ്. “നെയ്മര്‍, എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത്? നമുക്ക് കളിയാണ് വേണ്ടത്. കളിക്കളത്തില്‍ അഭിനയിക്കുന്നത് ഒരു തരത്തിലും നെയ്മറിന് ഗുണം ചെയ്യില്ല. ഒരു നല്ല കളിക്കാരന് വേണ്ടതെല്ലാം അയാള്‍ക്കുണ്ട്. പക്ഷേ, ഈ അഭിനയം നല്ലതിനല്ല. ഇന്നുള്ള താരങ്ങളില്‍ ഏറ്റവും മികച്ച അഞ്ച് പേരെ തിരഞ്ഞെടുത്താല്‍ അതില്‍ ഒരാള്‍ നെയ്മര്‍ തന്നെയാകും. പിന്നെന്താണ് അയാള്‍ കളിക്കളത്തില്‍ അഭിനയിക്കുന്നത്. മറഡോണയെയും മെസിയെയും പലരും ഫൗള്‍ ചെയ്യാറുണ്ട്. എന്നാല്‍, അവരൊന്നും കളിക്കളത്തില്‍ അഭിനയിക്കാറില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പലരീതിയിലും അഭിനേതാവാണ്…എന്നാല്‍, ഇത്രത്തോളമൊന്നും കളിക്കളത്തില്‍ ചെയ്യാറില്ല. നമുക്ക് നെയ്മറെ പോലൊരു കളിക്കാരനെ ഈ ലോകകപ്പില്‍ വേണം. അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ട്. പക്ഷേ, അഭിനേതാവിനെ ആവശ്യമില്ല” – ലോതര്‍ മത്തേവൂസ് പറഞ്ഞു. 1990 ല്‍ ജര്‍മനിയ്ക്ക് ലോകകപ്പ് നേടികൊടുത്ത നായകന്‍ കൂടിയാണ് മത്തേവൂസ്.
ലോകകപ്പിലെ മത്സരങ്ങളില്‍ നെയ്മര്‍ നടത്തിയ വൈകാരികമായ ചില പ്രകടനങ്ങള്‍ താരത്തിന് തന്നെ വിനയായിരിക്കുകയാണ്. ഫൗളിന് വേണ്ടി മൈതാനത്ത് താരം അഭിനയിക്കുകയാണെന്ന് വിമര്‍ശകര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ട്രോളുകളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളെ ബല്‍ജിയത്തിനെതിരെയാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
??? go on kids! #worldcup #Neymar pic.twitter.com/X3WHjJplbn
— Paddy McGuinness (@PaddyMcGuinness) July 4, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here