Advertisement

ശശി തരൂരിന് ജാമ്യം

July 5, 2018
Google News 0 minutes Read
shashi taroor gets bail

സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂരിന് കർശന ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം.

കുറ്റാരോപിതൻ സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐയുടെ ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി പറയുന്നു. കുറ്റാരോപിതൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായോ എവിടെയും രേഖകളില്ല. മാത്രമല്ല ആവശ്യം വന്നപ്പോഴെല്ലാം അദ്ദേഹം അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി നിസ്സഹകരിച്ചതായി എവിടെയും ആരോപണമില്ല. കുറ്റാരോപിതൻ വിദേശത്തേക്ക് കടന്നുകളയുമെന്ന പ്രോസിക്യൂഷന്റെ ആശങ്കയിലും അടിസ്ഥാനമില്ല. 2015 ജനുവരി ഒന്നിന് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നര വർഷം പിന്നിട്ടിട്ടും കുറ്റാരോപിതനെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശത്തേക്ക് കടന്നുകളയാൻ കുറ്റാരോപിതൻ ശ്രമിച്ചതായി തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു.

കേസിൽ ശശി തരൂർ നേരത്തെ മുൻകൂർ ജാമ്യം തേടിയിരുന്നു. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജൂൺ ആദ്യം തന്നെ കേസിൽ ശശി തരൂരിന് എതിരായ കുറ്റപത്രം ഡൽഹി അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. വിചാരണ ചെയ്യാൻ തക്ക തെളിവുകൾ ഉണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here